കൊച്ചി:മിമിക്രി വേദികളിൽ നിന്ന് പിന്നീട് ടെലിവിഷനിലും ബിഗ് സ്ക്രീനിലും സജീവമായതോടെയാണ് സുബി സുരേഷിന് ജനപ്രീതി വർധിച്ചത്. സുബിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുബിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റിസ്‌ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമാവുകയാണെന്ന് പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറിനെയാണ് നമ്മള്‍ കാണിച്ചത്. അങ്ങനെ കൊണ്ടുപോവാന്‍ പറ്റിയ കണ്ടീഷനിലായിരുന്നില്ല സുബി. ദേഹത്തൊക്കെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള്‍ പോയതെന്നുമായിരുന്നു സുബിയുടെ അമ്മ പറഞ്ഞത്.
എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഞാന്‍ അമ്മയെയാണ് വിളിക്കാറുള്ളത്. 12 മണിയാവും അവള്‍ എഴുന്നേല്‍ക്കാന്‍. അവളെ വിളിച്ചാലും കിട്ടില്ല. അതുകൊണ്ട് അമ്മയോടാണ് കാര്യങ്ങളെല്ലാം പറയാറുള്ളത്. പ്രോഗ്രാമിന് വിളിച്ചാല്‍ 10 മണി എന്ന് പറഞ്ഞാല്‍ 9.45ന് പുള്ളിക്കാരി എത്തിയിരിക്കും. അസുഖത്തെക്കുറിച്ച് ഞങ്ങള്‍ കുറച്ചുപേര്‍ക്കേ അറിയുമായിരുന്നുള്ളൂ. ഒരാഴ്ച മുന്‍പാണ് എന്നോട് പറഞ്ഞത് എന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്.
അതേസമയം സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിൽ നടക്കും. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിക്കും.
പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലാകും പൊതുദർശനം. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.