കൊല്ലം :അഞ്ചല്‍ പുത്തയം തൈക്കാവ് മുക്ക് ഷിവാന മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന(32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കും.
ഭര്‍ത്താവില്‍നിന്നുള്ള മാനസിക പീഡനവും സാസാമ്പത്തിക നഷ്ടവുമാണ് മകള്‍ ജീവന്‍ ഒടുക്കാന്‍ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ആത്മഹത്യക്ക് മുമ്പ് മുഹ്‌സീന ഭര്‍ത്താവ് സമീറിനെ വിഡിയോ കോളില്‍ വിളിച്ചു സംസാരിച്ചെന്നും ഷാള്‍ കഴുത്തില്‍ കുരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
2013 മേയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. മുഹ്‌സീനയാണ് ആദ്യം സൗദിയിലെത്തിയത്. സമീറിനെ സൗദിയില്‍ എത്തിക്കാന്‍ വിസയ്ക്കും മറ്റുമായി മുഹ്‌സീന വലിയ തുക ചെലവഴിച്ചിരുന്നു. ഇതിനിടെ സമീര്‍ നാട്ടില്‍ വരുത്തിവെച്ച 16 ലക്ഷത്തോളം രൂപയുടെ കടബാധ്യത മുഹ്‌സീനയുടെ പിതാവിന് തീര്‍ക്കേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.