28.7 C
Kottayam
Saturday, September 28, 2024

ലണ്ടനിലെ ഉപരിപഠനം ഉപേക്ഷിച്ചു, സിനിമയിലേക്ക് സാനിയ തിരിച്ചുവരുന്നു

Must read

കൊച്ചി:കുറഞ്ഞ സമയം കൊണ്ട് സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. ഇതിനോടകം നിരവധി സിനിമകളിലാണ് താരം ഭാഗമായത്. എന്നാല്‍ അടുത്തിടെയാണ് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ചത്. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നതിനായിട്ടാണ് താരം ബ്രേക്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് സാനിയ. 

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നതായി ആരാധകരെ അറിയിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവധി ലഭിക്കാതായതോടെയാണ് ലണ്ടനിലെ പഠനം ഉപേക്ഷിച്ച് തിരിച്ചുവരാന്‍ താരം തീരുമാനിച്ചത്. 

വലിയ കഥ ചെറുതായി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്‌നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു. – എന്നാണ് സാനിയ കുറിച്ചത്. 

യുകെയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് എന്ന സര്‍വകലാശാലയില്‍ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വര്‍ഷമാണ് കോഴ്‌സ് ഉള്ളത്. ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ അയ്യപ്പന്‍ തെരഞ്ഞെടുത്തത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാനില്‍ ഉള്‍പ്പടെ നിരവധി സിനിമകളിലാണ് സാനിയയ്ക്ക് അവസരമുള്ളത്. ഇത് ഒഴിവാക്കാന്‍ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week