CrimeNationalNews

ആകാശ് ബൈജൂസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകം? ഹൈക്കോടതിയിൽ കേസ്

ബെംഗളൂരു: ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയിൽ കേസ്. ആകാശ് ബൈജൂസിന്‍റെ നീറ്റ് കോച്ചിംഗ് സെന്‍ററിന്‍റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണത്തിലാണ് കേസ്.

കൊൽക്കത്ത സ്വദേശിയായിരുന്ന വിദ്യാർത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി സാഹ എന്ന വിദ്യാർഥിനിയെ ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്.

സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്‍റർ അധികൃതർ വിശദീകരിച്ചത്. എന്നാൽ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button