Home-bannerKeralaNewsRECENT POSTS
പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
പാലാ: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂനിയര്‍ അത്ലറ്റിക് മീറ്റിന് ഇന്നാണ് കൊടിയേറിയത്. ഞായറാഴ്ച വരെ തുടരുന്ന മീറ്റ് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 1,900 അത്ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News