KeralaNews

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യ നിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും.

എട്ടരലക്ഷം കുട്ടികളാണ് പ്ലസ് 2, എസ്.എസ്.എല്‍.സി പരീക്ഷകള്‍ എഴുതുന്നത്. കര്‍ശനകോവിഡ് സുരക്ഷയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എസ്.എസ്.എല്‍.സി, പ്‌ളസ് 2 പരീക്ഷയുടെക്രമീകരണങ്ങള്‍. കൊവിഡ് ബാധിതരോ ക്വാറന്റീനിലുള്ളവരോ ആയകുട്ടികള്‍ക്കായി ഓരോ സ്‌കൂളിലും പ്രത്യേക മുറി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ഇവിടെ പി.പി.ഇ കിറ്റ് ധരിച്ചാണെത്തുക. ശരീര ഊഷ്മാവ് പരിശോധിച്ചശേഷം സാനിറ്റെസറും നല്‍കിയാണ് എല്ലാ വിദ്യാര്‍ഥികവെയും പരീക്ഷാ ഹാളിലേക്ക് കയറ്റുന്നത്.

നാലുലക്ഷത്തി ഇരുപത്തിരണ്ടായിരം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കേരളം ലക്ഷദ്വീപ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലായി 2947 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. പ്ലസ് 2 വിന് നാല് ലക്ഷത്തിനാല്‍പ്പത്തി ആറായിരം പേര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ആദ്യദിവസത്തെ വിഷയങ്ങള്‍ എഴുതിയത് എഴുപത്തിആറായിരം പേരാണ്. വിഷുവിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ മാത്രമായി എസ്.എസ്.എല്‍.സി , ഹയര്‍സെക്കഡറിപരീക്ഷകളുടെ ടൈംടേബിള്‍ തീരുമാനിച്ചു. റംസാന്‍ വ്രതം കണക്കിലെടുത്താണിത്. ഏപ്രില്‍ 30 ന് പരീക്ഷ അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button