EntertainmentKeralaNews

എനിക്കിപ്പോള്‍ ബംബര്‍ അടിച്ചത് തന്നെയാണ്, രാം ഗോപാല്‍ വര്‍മ വിളിച്ച് സംസാരിച്ചതിനെ കുറിച്ച് ശ്രീലക്ഷ്മി പറയുന്നു

കൊച്ചി:ഒറ്റ സിനിമകൊണ്ടും ഒറ്റപാട്ടുകൊണ്ടും എല്ലാം വൈറലായ സെലിബ്രിറ്റികള്‍ ഇവിടെ കേരളത്തിലുണ്ട്. ഇപ്പോഴിതാ ഒറ്റ റീല്‍ കൊണ്ട് സ്റ്റാര്‍ ആയി, ബോളിവുഡ് സിനിമയില്‍ അവസരം വാങ്ങി നില്‍ക്കുകയാണ് ശ്രീലക്ഷ്മി സതീഷ് എന്ന മലയാളി. രാം ഗോപാല വര്‍മയുടെ കറന്റ് ക്രഷ് എന്നാണ് ഇപ്പോള്‍ ശ്രീലക്ഷ്മി അറിയപ്പെടുന്നത്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.

രാം ഗോപാല്‍ വര്‍മ തിരഞ്ഞ പെണ്‍കുട്ടി

ആഘോഷ് വൈഷ്ണവം പകര്‍ത്തിയ ഒരു റീല്‍ വീഡിയോയിലൂടെയാണ് ശ്രീലക്ഷ്മി ശ്രദ്ധേയയാത്. സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ ആയിരുന്നു അത്. സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ണില്‍ ആ വീഡിയോ പെട്ടു. ‘സാരി ഏറ്റവും മനോഹരമായ വേഷമാണെന്ന് എല്ലാവരും പറയുമെങ്കിലും, ഈ പെണ്‍കുട്ടിയെ കാണുന്നത് വരെ ഞാനത് വിശ്വസിച്ചിരുന്നില്ല. ആരാണ് ഈ പെണ്‍കുട്ടി’ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവച്ചു.

രാം ഗോപാല്‍ വര്‍മയെ അറിയില്ലായിരുന്നു

ഒറ്റ രാത്രികൊണ്ട് ആ പോസ്റ്റ് വൈറലായി. ആളുകള്‍ ആ പെണ്‍കുട്ടിയെ തിരഞ്ഞെത്തി, അങ്ങനെയാണ് ശ്രീലക്ഷ്മിയും അറിയുന്നത്. രാം ഗോപാല്‍ വര്‍മ നിന്നെ തിരയുന്നു എന്ന് പറഞ്ഞ് തന്റെ ഫോട്ടോഗ്രാഫര്‍ സ്‌ക്രീന്‍ഷോട്ട് അയക്കുകയായിരുന്നു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. പക്ഷെ തനിക്ക് രാം ഗോപാല്‍ വര്‍മ ആരാണ് എന്ന് അറിയില്ലായിരുന്നു. ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴാണ് അദ്ദേഹം ഇത്രയും വലിയ ലെജന്റ് ആണ് എന്ന് മനസ്സിലായത്. ശരിക്കും സര്‍പ്രൈസ്ഡ് ആയി.

ഏറ്റവും വലിയ ബേര്‍ത്ത് ഡേ ഗിഫ്റ്റ്

മിനിഞ്ഞാന്ന് എന്റെ ബേര്‍ത്ത് ഡേ ആയിരുന്നു. അത്ര വലിയ സെലിബ്രേഷനോ, ആശംസകളോ ഒന്നും ബേര്‍ത്ത് ഡേയ്ക്ക് ഉണ്ടാവാറില്ല. എണ്ണിയെടുക്കാന്‍ പറ്റുന്ന ആളുകള്‍ മാത്രമാണ് ആശംസ അറിയിക്കുന്നത്. പക്ഷെ ഈ വര്‍ഷത്തെ പിറന്നാളിന് കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു രാം ഗോപാല്‍ വര്‍മ സാറിന്റെ പോസ്റ്റും വിഷസും എല്ലാം. അത് വൈറലായപ്പോള്‍ അറിയാത്തവര്‍ പോലും വന്ന് വിഷ് ചെയ്തു, ഞങ്ങളെയൊക്കെ മറന്നോ എന്നൊക്കെ ചോദിച്ചു.

രാം ഗോപാല്‍ വര്‍മ വിളിച്ചപ്പോള്‍ പറഞ്ഞത്

അദ്ദേഹം വിളിച്ചിരുന്നു. ആദ്യം സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ ചാറ്റ് ചെയ്ത് സംസാരിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞു. അതിന് ശേഷമാണ് വിളിച്ചത്. രണ്ട് മിനിട്ട് നേരം സംസാരിച്ചു എന്ന് തോന്നുന്നു. കൃത്യമായി ഓര്‍മയില്ല. ഞാന്‍ ഭയങ്കര നേര്‍വസ് ആയിരുന്നു. ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിച്ചത്. സാരി എന്ന പേരില്‍ സിനിമ ചെയ്യുന്നുണ്ട് എന്നും, എന്നെ കണ്ടതിന് ശേഷണാണ് അങ്ങനെ ഒരാശയം അദ്ദേഹത്തിന്റെ മനസ്സില്‍ വന്നത് എന്നും പറഞ്ഞു. ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല, പക്ഷെ അങ്ങനെ ഒരു സിനിമ എടുക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞു.

ആ റീല്‍ വീഡിയോയെ കുറിച്ച്

എന്റെ സന്തോഷത്തിന് വേണ്ടി മാത്രം റീല്‍ ചെയ്യുന്ന ആളാണ് ഞാന്‍. അതിലൂടെ പ്രശസ്തിയോ പണമോ മറ്റൊന്നും തന്നെ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. എന്റെ റിലാക്‌സേഷനാണ്. അതിലൂടെ ഇങ്ങനെ ഒരു അവസരം വന്നത് ശരിക്കും ബംബര്‍ തന്നെയാണ്. മേക്കപ്പ് പോലും ഇടാതെയാണ് മിക്ക റീലുകളും ചെയ്തത്. ആഘോഷ് വൈഷ്ണവ് ആണ് എന്റെ വീഡിയോഗ്രാഫര്‍. പ്രത്യേകിച്ച് ഒരു പ്ലാനിങോ, തീമോ ഇല്ലാതെയാണ് ഞങ്ങളുടെ ഷൂട്ട്. അദ്ദേഹം പറയുന്നത് പോലെ സാരി ധരിച്ച്, വളയിട്ട്, പൊട്ടുതൊട്ട്, ഹെയര്‍ സ്റ്റൈല്‍ ചെയ്ത് ആണ് വീഡിയോ എടുക്കുന്നത്. സാരിയുടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ക്യാമറയില്‍ എനിക്ക് പ്രത്യേക ഭംഗിയുണ്ട് എന്ന് എനിക്കും അറിയാം

എന്താണ് ശ്രീലക്ഷ്മി, എവിടെയാണ്

സിഎംഎസ് കോളേജില്‍ ഡിസി കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ് ഞാന്‍. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും പിന്നെ ഞാനും. അഭിനയിക്കാന്‍ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമാണ്. സ്‌കൂള്‍ പഠന കാലത്ത് ബിവിഎന്‍ കലാമേളകളില്‍ അഭിനയിക്കുമായിരുന്നു. ഇംഗ്ലീഷ് – മലയാളം ഡ്രാമകള്‍ ചെയ്ത് മൂന്ന് വര്‍ഷം അടുപ്പിച്ച് ബെസ്റ്റ് ആക്ട്രസ്സ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഈ റീല്‍ റീച്ച് ആകുന്നതിന് മുന്‍പ് ചില മലയാള സിനിമകളില്‍ നിന്ന് അവസം വന്നിരുന്നു. അഭിനയത്തിന് പുറമെ എഴുതാനും എനിക്ക് ഇഷ്ടമാണ്. അതും എന്റെ റിലാക്‌സേഷന്റെ ഭാഗമാണ്- ശ്രീലക്ഷ്മി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker