ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാര്‍ ചികിത്സ; റിമാന്‍ഡ് പ്രതിയുടെ റൂമില്‍ എ.സി,ടി.വി തുടങ്ങി ഹൈ ഫൈ സംവിധാനങ്ങള്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി ശ്രീറാം വെങ്കിട്ടരാമന് പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാര്‍ ചികിത്സ. സൂപ്പര്‍ ഡീലക്സ് റൂമിലാണ് റിമാന്‍ഡിലുള്ള ശ്രീറാം കഴിയുന്നത്. ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്ന് ഇന്നലെത്തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ വെങ്കിട്ടരാമന്റെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങിയിരിക്കുകയാണ് പോലീസ്.
എസി, ടിവിയും തുടങ്ങി ഹൈ ഫൈ സംവിധാനങ്ങളുള്ള മുറിയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത്. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ രംഗത്തുള്ള തന്റെ സുഹൃത്തുക്കളായ മറ്റു ഡോക്ടര്‍മാരുടെ എല്ലാ സഹായവും ഈ അവസരത്തില്‍ പ്രയോജനപ്പെടുത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ ഇത് ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ എം ബഷീറിന്റെ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചു.