EntertainmentNewsRECENT POSTS
സിനിമ പിന്തുടരാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍
മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ഏവര്‍ക്കും പ്രിയങ്കരിയാണ്. കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും താരത്തിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ മാസമായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോള്‍ സിനിമ പിന്തുടരാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ‘സിനിമ ഉപേക്ഷിച്ച് പോയതല്ല. അഭിനയിക്കുന്നതിനേക്കാള്‍ ടിവി പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും മറ്റും അവതരിപ്പിക്കുന്നതിലാണ് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്നുരണ്ടുസിനിമകളില്‍ അഭിനയിച്ചപ്പോള്‍ തന്നെ അതുപിടികിട്ടി. ആങ്കറിംഗ് ഇപ്പോഴും ചെയ്യുന്നുണ്ട്’.-ശ്രീലക്ഷ്മി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News