പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
കൊച്ചി : പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.
നടന്‍ ശ്രീജിത്ത് രവിയെ കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ ശ്രീജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കോടതി നടൻ്റെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലായിരുന്നു നടൻ അറസ്റ്റിലായത്. കഴിഞ്ഞ നാലാം തിയതി വൈകിട്ടായിരുന്നു ശ്രീജിത്ത് രവി സ്കൂൾ കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്.
ടിജി രവിയുടെ മകനും പ്രമുഖ നടനും ആയ ശ്രീജിത്ത് രവി തൃശൂർ അയ്യന്തോളിൽ എസ് എൻ പാർക്കിനു സമീപം രണ്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിരുന്നു. അതിനിടെ നടനെതിരെയുള്ള വിമർശനങ്ങൾ നടൻ്റെ കുടുംബത്തിനു നേർക്കും തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. നടൻ്റെ ഭാര്യയെയും മകനെയും അച്ഛനെയും പോലും കണ്ണും പൂട്ടി അസഭ്യം പറയുന്ന പല കമൻ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത് രണ്ടാം തവണയാണ് കുട്ടികൾക്ക് നേരെയുള്ള നഗ്നതാ പ്രദർശനത്തിൻ്റെ പേരിൽ നടൻ അറസ്റ്റിലാകുന്നത്. മുന്ന് ദിവസങ്ങൾക്കു മുൻപ് തൃശ്ശൂരിലെ അയ്യന്തോളിലുള്ള പാർക്കിന് സമീപം എത്തിയ ഇയാൾ കുട്ടികളോട് പരസ്യ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പോലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ നടന് കുരുക്കായി മാറുകയായിരുന്നു. തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പരാതി കൊടുക്കുന്നതും, ശ്രീജിത്ത് പിടിയിലാകുന്നതും.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ശ്രീജിത്ത് പറഞ്ഞിരുന്നത് സംഭവത്തിൽ തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയും ചെയ്യുകയാണ് എന്നാണ് നടന്‍ പറഞ്ഞിരുന്നത്. പിന്നീട് നടൻ കേസ് ഒത്തുതീർപ്പിന് ശ്രമിച്ചതായി വെളിപ്പെടുത്തി അന്നത്തെ പരാതിക്കാരിയുടെ അച്ഛൻ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി സിസിടിവി ദൃശ്യങ്ങൾ കാണിച്ചു കൊണ്ടുള്ള ചോദ്യം ചെയ്യലിൽ ശ്രീജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു
തൻ്റേതു ഒരു മാനസിക പ്രശ്നം ആണെന്നും രണ്ടു ദിവസമായി മരുന്ന് കഴിച്ചില്ലെന്നും അതുകൊണ്ടുള്ള പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പോലീസിനോട് പറഞ്ഞത്. നടൻ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തതിൻ്റെ ഞെട്ടലിലാണ് ഭാര്യ സജിത അടങ്ങുന്ന കുടുംബം. ശ്രീജിത്ത് – സജിത ദമ്പതികളുടെ മകൻ പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിരുന്നു. പിന്നാലെ വെബ് സീരീസ് ലോകത്തും സജീവമായ ദമ്പതികൾ തങ്ങളുടെ സീരീസിൻ്റെ പുതിയ എപ്പിസോഡും പുറത്ത് വിട്ടിരുന്നു. ശ്രീജിത്തും സരിതയും നായികാ – നായകന്മാരായി അഭിനയിക്കുന്ന സീരീസിന് കോട എന്നാണ് നൽകിയിരിക്കുന്ന പേര്.
തൃശൂരിലെ ഒരു ആസ്പത്രിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജോലി ചെയ്യുകയാണ് സജിത. അച്ഛൻ നടനെന്ന് പറഞ്ഞു കൂട്ടുകാർക്കിടയിൽ അഭിമാനിച്ചിരുന്ന മക്കളെയും ഈ സംഭവം വല്ലാതെ തളർത്തിയിട്ടുണ്ട്. അതിനിടെയാണ് സോഷ്യൽ മീഡിയ ആക്രമണങ്ങളും ശ്രീജിത്ത് രവിയുടെ കുടുംബത്തിന് നേർക്ക് ഉയർന്നിരിക്കുകയാണ്. എന്നാൽ എന്തിനാണ് ഈ ഇവരെ മോശം പറയുന്നത് എന്നും ശ്രീജിത്ത് രവി ചെയ്ത കുറ്റത്തിന് അവരെ ക്രൂശിലേറ്റുന്നത് എന്തിനാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. എന്തിനാണ് ഈ പിഞ്ചു കുട്ടിയെയും ആ സ്ത്രീയെയും ഇതിലേക്ക് വലിച്ച്ചിഴകുന്നത്? അവരെന്തു പിഴച്ചു എന്നൊക്കെ ശ്രീജിത്തിൻ്റെ ആദ്യ കേസ് വന്നപ്പോഴും സോഷ്യൽ മീഡിയ ചോദിച്ചിരുന്നു