പ്രിയ വാര്യറുടെ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ പുറത്ത്
‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവതാരമാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ ഒറ്റ കണ്ണിറുക്കിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിക്കാന്‍ പ്രിയയ്ക്ക് ആയി. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിയ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്.
പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്.
ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.