തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. മുഖ്യപ്രതി ഓസ്ട്രേലിയൻ പൌരത്വമുള്ള ഡോക്ടറാണ്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്നാണ് പ്രതികളുടെ മൊഴി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം പൂജിച്ചാൽ ഐശ്വര്യം കിട്ടുമെന്ന് പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഇവരുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ഹരിയാനയിലെ ഒരു ഹോട്ടലിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ 13 നാണ് നിവേദ്യ ഉരുളി മോഷണം പോയത് . പാൽപ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു ഉരുളി മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് . ഇവരെ ഇന്ന് ഉച്ചയോടെ ഹരിയാനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കും. പ്രതികൾക്ക് പുരാവസ്തുക്കൾ വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നുള്ള വിവരങ്ങളും അന്വേഷിച്ചു വരികയാണ്.
അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പോലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.