32.8 C
Kottayam
Friday, May 3, 2024

തുണിക്കടയില്‍ ഒളിക്യാമറ,വസ്ത്രം മാറുന്നത് ജീവനക്കാരന്‍ കണ്ടു,മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തു

Must read

ന്യൂഡല്‍ഹി : പ്രമുഖ ഷോറൂമിലെ ട്രയല്‍ റൂമില്‍ ഒളി കാമറ. വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജീവനക്കാരന്‍ കണ്ടു . മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമിലാണ് ഒളിക്യാമറ വെച്ചതായി പരാതി ഉയര്‍ന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍-കൈലാഷ്-2ല്‍ ഉള്ള ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ ഷോറൂമിലെ ജീവനക്കാരന്‍ കണ്ടതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week