FeaturedKeralaNews

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം

ചെന്നൈ:ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരതരാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈ എം.ജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്.ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ബാലസുബ്രഹ്മണ്യമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

നേരത്തെ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരമാണ് എസ് പി ബിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു സംഘം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം ചികിത്സിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്‍റെ നില നേരിയതോതിൽ മെച്ചപ്പെട്ടിരുന്നു

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button