KeralaNews

‘കേരളം ആശുപത്രികളുടെ പേര് മാറ്റില്ല’ കേന്ദ്രം നിർദ്ദേശിച്ച ബ്രാൻഡിംഗ് മാത്രം ഉൾപ്പെടുത്തിയെന്ന് വിശദീകരണം

തിരുവനന്തപുരം : സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

കേന്ദ്രത്തിന്റെ ഫണ്ടുകൾ കിട്ടാതെയായതോടെയാണ് പേര് മാറ്റത്തിൽ കേന്ദ്രത്തിന് കേരളത്തിന് വഴങ്ങേണ്ടി വന്നത്.  കഴിഞ്ഞ ഡിസംബറിനുള്ളിൽ പേര് മാറ്റം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അന്ത്യശാസനം. പക്ഷെ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

ഇതോടെ എൻഎച്ച്എം ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു. ആരോഗ്യവകുപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി നവകേരള സദസ്സിലടക്കം പ്രധാന കാരണായി ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയതാണ് കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് നിബന്ധനയായിരുന്നു.

കേന്ദ്രത്തിന് മുന്നിൽ വഴങ്ങില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാതെ കടുത്ത പ്രതിസന്ധിയായതോടെയാണ് ആരോഗ്യവകുപ്പിന്റെ മനം മാറ്റം. ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനും ആരോഗ്യ പരം ധനം എന്ന ടാഗ് ലൈനിനും ഒപ്പം, പ്രാഥമിക, കുടുംബ, ജനകീയാരോഗ്യ കേന്ദ്രങ്ങളെന്നുമുണ്ടാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker