NationalNews

ദക്ഷിണേന്ത്യൻ നടി സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു, നടി ചികിത്സയ്ക്ക് പോയത് രഹസ്യമായി

ബംഗളൂരു : പ്രശസ്ത കന്നഡ ടിവി താരം ചേതന രാജ് (21) ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. പ്ലാസ്റ്റിക് സർജറിക്കിടെയാണ് താരം മരണപ്പെട്ടത്. ശരീരത്തിൽ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് നടി ആശുപത്രിയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ആശുപത്രിയിൽ രഹസ്യമായിട്ടാണ് നടി ശസ്ത്രക്രിയയ്‌ക്കെത്തിയത്. മാതാപിതാക്കളോടു പോലും ചികിത്സയുടെ കാര്യം വെളിപ്പെടുത്താത്ത നടി ഉറ്റ സുഹൃത്തുക്കളോട് വിവരം പങ്കുവച്ചിരുന്നു.

ചേതന രാജിന്റെ മരണം ചികിത്സ നടത്തി ഡോക്ടർക്ക് സംഭവിച്ച പിഴവാണെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി ചേതനയുടെ മൃതദേഹം രാമയ്യ ആശുപത്രിയലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button