KeralaNews

യുപിയിലെ കർഷക കൊലപാതകത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണൽ കർഷക കൂട്ടായ്മ

ചിറക്കടവ്,: യുപിയിലെ കർഷകരുടെ അവകാശ പോരാട്ടങ്ങൾക്ക് തണൽ കർഷക കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുപിയിൽ നടക്കുന്ന സംഭവങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ആണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കുകയില്ലെന്നും ക്രൂരവും പൈശാചികവുമായ പ്രവർത്തിയാണ് അവിടെ അരങ്ങേറുന്നതു്ന്നും നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നീതി ലഭ്യമാകുന്നതവരെ എല്ലാ കർഷക സംഘടനകളും പ്രതിഷേധിച്ച് രംഗത്തിറങ്ങുകയാണ് വേണ്ടത് എന്നും യോഗം യോഗം ഉദ്ഘാടനം ചെയ്ത തണൽ കർഷക കൂട്ടായ്മയുടെ പ്രസിഡണ്ട് നിതിൻ ചക്കാലയ്ക്കൽ പറഞ്ഞു, യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷോളി മാത്യു,സെക്രട്ടറി കുഞ്ഞമ്മ വടക്കയിൽ, തൊമ്മച്ചൻ കൈപ്പടശ്ശേരി യിൽ സാലി എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button