കൊച്ചി:ഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന കിരണങ്ങള്‍ക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുകയെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ് ഗ്രഹണം കഴിഞ്ഞ് കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ തുറക്കാത്തതിനു കാരണവും ഇതാണ്.
ശ്രീകോവിലിലെ പ്രതിഷ്ഠാ ചൈതന്യം ഇല്ലാതാക്കുന്നതിനു വരെ ശക്തിയുള്ളവയാണ് ആ സമയത്തെ സൂര്യ രശ്മികള്‍ എന്ന് ക്ഷേത്ര പുരോഹിതന്‍മാര്‍ പറയുന്നു. ഗ്രഹണം കഴിഞ്ഞ് അടിച്ചു തളിയും പുണ്യാഹ ശുദ്ധിയും വരുത്തിയ ശേഷം മാത്രമാണ് ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കുക.ഗ്രഹണ സമയത്ത് പാകം ചെയ്യുന്ന ആഹാരം വിഷമയമായിരിക്കുമെന്നും പ്രചാരണമുണ്ട്.എന്നാല്‍ ഈ വാദങ്ങള്‍ ശാസ്ത്രലോകം തള്ളുന്നു. സൂര്യനില്‍ നിന്നുള്ള ഇരട്ടിയിലധികം അപകടകരമായ രശ്മികള്‍ ഭക്ഷത്തെ വിഷമയമാക്കുമെന്നാണ് ശാസ്ത്രവും ജ്യോതിഷവും പറയുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ ഈ സമയം വളരെയധികം സൂക്ഷിക്കണം. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു