കോട്ടയം: സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കോടികൾ വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ജുഡീഷ്യൽ സംവിധാനത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയതാണ് ആ വെളിപ്പെടുത്തൽ എന്നും അച്ചു ഉമ്മൻ പറഞ്ഞു.
സോളർ അന്വേഷണത്തിലെ സിബിഐ റിപ്പോർട്ട് ഒരു രീതിയിലും ഞെട്ടിച്ചില്ല, ഉമ്മൻ ചാണ്ടി നൂറു ശതമാനം നിരപരാധി ആണെന്നു നൂറ്റൊന്നു ശതമാനം ഉറപ്പായിരുന്നു. പക്ഷേ, സി. ദിവാകരന്റെ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിച്ചു.
സൈബർ ആക്രമണം നേരിടുന്ന സ്ത്രീകൾക്കു കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണു താൻ ൈസബർ അറ്റാക്കിനെതിരെ കേസ് കൊടുത്തതെന്നു വ്യക്തമാക്കിയ അച്ചു ഉമ്മൻ, തെളിവുകൾ സഹിതം നൽകിയ പരാതി വനിതാ കമ്മിഷൻ പരിഗണിക്കാത്തതിൽ നിരാശയുണ്ടെന്നു പറഞ്ഞു.
‘എന്നെ പിന്തുണയ്ക്കാൻ പാർട്ടിയുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശമാകും എന്നു കരുതിയാണു പരാതി നൽകിയത്. ഭയന്നിട്ടാണു പല സ്ത്രീകളും സൈബർ ആക്രമണങ്ങൾ മനസ്സിൽ ഒതുക്കുന്നത്. ’ – അച്ചു പറയുന്നു.
അച്ചു ഉമ്മന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പൂര്‍ണ യോജിപ്പാണ് ഉള്ളത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ.വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി ആണ് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
‘അച്ചു മിടുമിടുക്കിയാണ്. ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ സമ്മതമുള്ള കൊച്ചുമോളാണ് അച്ചു. എന്നാല്‍ പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കൊരു ശീലമുണ്ട്. അത് അതിന്റെ നടപടിക്രമത്തിലൂടെ മാത്രമേ നടക്കൂ,’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്. കോട്ടയത്ത് നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈയിലുള്ള മണ്ഡലം പിടിച്ചെടുക്കാന്‍ അച്ചു ഉമ്മന് സാധിക്കും എന്നാണ് ചിലരുടെ വിലയിരുത്തല്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി വികാരം ലോക്‌സഭയിലേക്കും പടര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.