കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാലാ പാര്‍വതി. നീലത്താമര എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റേ മുതിര്‍ന്ന വേഷത്തിലാണ് താരം എത്തിയത്. ഇതിനുശേഷം ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് താരം.
അടുത്തിടെ നടന്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗം പീഡന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ താരസംഘടനയായ അമ്മ കാര്യമായി നടപടി ഒന്നും എടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് അമ്മ സംഘടനയുടെ ഉള്ളില്‍ പ്രതിഷേധം ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധിച്ചുകൊണ്ട് മാലാ പാര്‍വതി അടക്കമുള്ള താരങ്ങള്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ സിദ്ദിക്കില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നും മാലാ പാര്‍വതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇവര്‍ക്കുള്ള മറുപടി നല്‍കിക്കൊണ്ട് എത്തുകയാണ് സൈബര്‍ ലോകം.
ആദ്യം മകനെ മര്യാദയ്ക്ക് വളര്‍ത്തുക എന്നാണ് സൈബര്‍ ആങ്ങളമാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ആയിരുന്നു ഇവരുടെ മകന്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന് ആരോപിച്ചു കൊണ്ട് ട്രാന്‍സ് വുമണ്‍ ആയിട്ടുള്ള സീമ വിനീത് രംഗത്തെത്തിയത്. അനന്തകൃഷ്ണന്‍ എന്നാണ് ഇവരുടെ മകന്റെ പേര്. ഇവര്‍ അയച്ച സെക്‌സ് ചാറ്റ് സ്‌ക്രീന്‍ഷോട്ട്, അശ്ലീല പ്രദര്‍ശനം നടത്തിയ സ്‌ക്രീന്‍ഷോട്ട് എല്ലാം സീമാ വിനീത് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് നിരവധി ആളുകള്‍ താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
എന്നാല്‍ ഈ സംഭവത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാലാ പാര്‍വതി എടുത്ത് നിലപാടും ഇപ്പോള്‍ ശ്രദ്ധിക്കുകയാണ്. സീമ വിനീതിന് ഒപ്പം നില്‍ക്കുന്ന നിലപാട് ആണ് മാലാ പാര്‍വതി എടുത്തത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ ഫലം നേരിടണമെന്നും ആരോപണം ഉണ്ടായാല്‍ താന്‍ മകനൊപ്പം നില്‍ക്കില്ല എന്നും പരാതിക്കാരിക്ക് ഒപ്പമാണ് നില്‍ക്കുക എന്നും ആവര്‍ത്തിച്ചു പറഞ്ഞ ആള്‍ കൂടിയാണ് മാലാ പാര്‍വതി.
വിജയ് ബാബു വിഷയത്തില്‍ താര സംഘടനയായ അമ്മയുടെ പരാതി പരിഹാര കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതില്‍ വിശദീകരണവുമായി നടി മാല പാര്‍വ്വതി രംഗത്തെത്തിയിരുന്നു.രാജി പ്രതിഷേധമല്ല. താന്‍ മാറി നില്‍ക്കുന്നു എന്ന് മാത്രം ഉള്ളു. .ഐസിസിയെ സമീപിച്ചത് ഗൗരവമായി തന്നെയാണ്.
ശരിക്കും ഐസിസി വയ്‌ക്കേണ്ട കാര്യം അമ്മയ്ക്കില്ല.എന്നാല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഐസിസി വെച്ചത്. അപ്പോള്‍ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥതയുണ്ട്. ഐസിസി സ്വയം ഭരണ സംവിധാനം ആകണം .ഇത് അല്ലാത്തത്തിന്റെ പ്രശ്‌നമാണിത്.
ഇരയുടെ പേര് പറയ്യാന്‍ പാടില്ല എന്ന നിയമമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. ഇതിനെതിരെ നടപടി ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ അംഗമെന്ന നിലയില്‍ നടപടി ശുപാര്‍ശ ചെയേണ്ടതുണ്ട്. ശുപാര്‍ശ അംഗീകരിക്കും എന്നാണ് കരുതിയത്.എന്നാല്‍ വിജയ് ബാബുവില്‍ നിന്ന് കത്ത് വാങ്ങും എന്ന് കരുതിയില്ല.
വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസില്‍. മാറി നില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടു എന്നും പോലും വാക്കില്ല. അങ്ങിനെയൊരു വാക്ക് വാര്‍ത്താ കുറിപ്പില്‍ ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകില്ലായിരുന്നു .ഇത് അംഗീകരിക്കാന്‍ കഴിയില്ല.ഇത് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം ശരിയല്ലെന്നും പാര്‍വ്വതി പറഞ്ഞു. അതേസമയം അമ്മയിലെ എല്ലാം അംഗങ്ങളും സ്ത്രീ വിരുദ്ധരായി കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് വിജയ് ബാബു വിഷയത്തിലുള്ള അമ്മയുടെ നടപടയില്‍ പ്രതിഷേധിച്ച് ഐസിസിയില്‍ നിന്നും പാര്‍വ്വതി രാജിവെച്ചത്. നിര്‍വാഹക സമിതിയുടെ തീരുമാനത്തില്‍ ഐസിയിലെ മറ്റ് അംഗങ്ങളും അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.