CricketKeralaNewsSports

Sanju:സൂപ്പര്‍കൂള്‍ ഫിനിഷര്‍ ,സഞ്ജുവിന്‌ തുല്യം സഞ്ജു മാത്രം! പുകഴ്ത്തി സോഷ്യല്‍ മീഡിയ

റാഞ്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നതോടെയാണ് ആരാധകര്‍ സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. സെന്‍സിബിള്‍ ഇന്നിംഗ്‌സായിരുന്നു സഞ്ജുവിന്റേത്. ഇഷാന്‍ കിഷന്‍ (93) പുറത്തായപ്പോള്‍ ക്രീസിലെത്തിയ സഞ്ജു ശ്രേയസ് അയ്യര്‍ക്ക് പിന്തുണ നല്‍കി. സിംഗിള്‍ റൊട്ടേറ്റ് ചെയ്ത് കളിച്ച സഞ്ജു പക്വതയുള്ള ഇന്നിംഗ്‌സുമായി നിര്‍ണായക സംഭാവന നല്‍കി.

ഒരു സിക്‌സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. കഗിസോ റബാദയ്‌ക്കെതിരെയായിരുന്നു മലയാളി താരത്തിന്റെ സിക്‌സ്. സഞ്ജു മറ്റൊരു തലത്തിലാണ് ഇപ്പോള്‍ കളിയ്ക്കുന്നതെന്നാണ്‌ സോഷ്യല്‍ മീഡിയയിലെ സംസാരം. മറ്റൊരു ധോണിയെന്ന് വിശേഷിച്ചാല്‍ പോലും തെറ്റില്ലെന്നുള്ള തരത്തിലാണ് ട്വിറ്റര്‍ പോസ്റ്റുകള്‍. രണ്ട് ഏകദിനത്തിലും സഞ്ജുവിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. അത്തരത്തില്‍ ഒരു താരത്തെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത് ഇന്ത്യന്‍ ടീമിന് കനത്ത നഷ്ടമായിരിക്കുമെന്നും ആരാധകര്‍ പറയുന്നു. ചില ട്വീറ്റുകള്‍ വായിക്കാം.

 https://twitter.com/VivekshuklaLive/status/1579150941990703104?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1579150941990703104%7Ctwgr%5E04d0177c577746ec829f7b558c524ef0dcfcfde7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVivekshuklaLive%2Fstatus%2F1579150941990703104%3Fref_src%3Dtwsrc5Etfw

https://twitter.com/MyRealityVsUrs/status/1579155934294966273?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1579155934294966273%7Ctwgr%5E43552fffc144e1f674b58a93d62d0ea669c9a6f7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FMyRealityVsUrs%2Fstatus%2F1579155934294966273%3Fref_src%3Dtwsrc5Etfw

https://twitter.com/cric_roshmi/status/1579154249723744256?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1579154249723744256%7Ctwgr%5Efbecfc9e80e0b776ef3db0e6ee0f911f0193a6ba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fcric_roshmi%2Fstatus%2F1579154249723744256%3Fref_src%3Dtwsrc5Etfw

ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റാഞ്ചിയില്‍ 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ശ്രേയസ് അയ്യരുടെ സെഞ്ചുറി (113) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസിന് പുറമെ ഇഷാന്‍ കിഷന്‍ (93) മികച്ച പ്രകനടം പുറത്തെടുത്തു. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (13), ശുഭ്മാന്‍ ഗില്‍ (28) ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ധവാന്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. പാര്‍നല്ലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ ക്രീസിലേക്ക്. ഗില്‍ മറുവശത്ത് മനോഹരമായി കളിച്ചു. അഞ്ച് ബൗണ്ടറികള്‍ ഗില്ലിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ റബാദയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. 

തുടര്‍ന്ന് കിഷന്‍- ശ്രേയസ് സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും 161 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച കളിച്ച ഇഷാന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്‌സ്. ബോണ്‍ ഫോര്‍ട്വിനെതിരെ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോഴാണ് കിഷന്‍ പുറത്താവുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു ശ്രേയസിന് പിന്തുണ നല്‍കി. മാത്രമല്ല, ശ്രേയസിനൊപ്പം 69 കൂട്ടിചേര്‍ക്കാനും സഞ്ജുവിനായി. ഒരു സിക്‌സും ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതിനിടെ ശ്രേയസ് സെഞ്ചുറി പൂര്‍ത്തിയാക്കി. 111 പന്തിലാണ് താരം 113 റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.

ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ എയ്ഡന്‍ മാര്‍ക്രം (79), റീസ ഹെന്‍ഡ്രിക്‌സ് (74) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകളാണ് ദക്ഷിണഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker