31.1 C
Kottayam
Sunday, May 12, 2024

പഠനയാത്രക്കിടെ പാമ്പു കടിച്ച വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സ വൈകിച്ചെന്ന് പരാതി

Must read

കൊട്ടാരക്കര: പഠന യാത്രയ്ക്കിടയില്‍ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് രക്ഷകര്‍ത്താക്കള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചതായി പരാതി. കൊട്ടാരക്കര നെടുമണ്‍കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് പഠന യാത്രയ്ക്കിടെ പാമ്പ് കടിച്ചത്. തെന്മല വനത്തില്‍ വെച്ചായിരുന്നു സംഭവം. നവംബര്‍ മാസം 16-നായിരുന്നു സ്‌കൂളില്‍ നിന്നും പഠന യാത്രയ്ക്കായി അധ്യാപകരും വിദ്യാര്‍ത്ഥികളും പുറപ്പെട്ടത്.

തുടര്‍ന്ന് തെന്മല വനത്തില്‍ വെച്ച് കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി വിദ്യാര്‍ഥികള്‍ പറയുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. എന്നാല്‍ വിഷ ചികിത്സ തുടങ്ങാന്‍ വൈകി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ രക്ഷിതാക്കള്‍ എത്തിയെങ്കില്‍ മാത്രമേ ആന്റിവന ചികിത്സ തുടങ്ങു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ് കാത്തിരുന്നതെന്ന് അധ്യാപകരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week