Home-bannerKeralaNewsRECENT POSTS
കടലക്കറിയില്‍ ഒച്ച്; തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടല്‍ അടപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ നിന്ന് ഒച്ചിനെ ലഭിച്ചു. വഴുതക്കാട്ടെ ഐശ്വര്യ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച യുവതിയ്ക്കാണ് അപ്പത്തോടൊപ്പം വാങ്ങിയ കടലക്കറിയില്‍ നിന്ന് ഒച്ചിനെ ലഭിച്ചത്. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടലുടമ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ അധികൃതരും ഭഷ്യസുരക്ഷാ വിഭാഗവും എത്തി നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ച് പൂട്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News