തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ വച്ച് പോലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി ജി ഷൈനിന്റെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.
പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രതികള്‍ക്ക് കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
കോടതി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം കൃത്യസമയത്ത് പോലീസില്‍ അറിയിക്കാന്‍ കഴിയാതിരുന്നതും ഫോണ്‍ കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News