News

വിഷവാതകം ശ്വസിച്ച് ആറു മരണം; 20 പേര്‍ ആശുപത്രിയില്‍

സൂറത്ത്: ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം. സൂറത്തില്‍ പ്രിന്റിങ് മില്ലിന് സമീപമുണ്ടായ വാതക ചോര്‍ച്ചയിലാണ് ആറ് മരണം സ്ഥിരീകരിച്ചത്. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. ജെറി കെമിക്കല്‍ നിറച്ച ടാങ്കറില്‍ നിന്നാണ് വാതകം ചോര്‍ന്നത്.

നഗരത്തിലെ സച്ചിന്‍ ഡിഐഡിസി ഏരിയയിലാണ് സംഭവം. ടാങ്കര്‍ ഡ്രൈവര്‍ ഡ്രെയ്നിലേക്ക് കെമിക്കല്‍ മാറ്റുമ്പോഴാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വാതക ചോര്‍ച്ച സംഭവിച്ചതായി തിരിച്ചറിഞ്ഞപ്പോഴേക്കും വിഷവാതകം പരന്നിരുന്നു. സൂറത്ത് പോലീസ് ഉടനെ സംഭവ സ്ഥലത്ത് എത്തുകയും ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സച്ചിന്‍ ജിഐഡിസി മേഖലയിലെ സാരീ മില്ലിലെ തൊഴിലാളികളാണ് മരിച്ച ആറ് പേര്‍. മില്ലിന് സമീപത്തുള്ള കടയില്‍ നിന്ന് ചായ കുടിക്കുമ്പോഴാണ് വിഷവാതകം ശ്വസിക്കാന്‍ ഇടയായത്. വാതകം ചോര്‍ന്ന ഉടനെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button