കൊച്ചി …ലൈഫ് മിഷൻ കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരായി. ശിവശങ്കറിന്റേയും സന്ദീപിന്റേയും റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി.
ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്ന് സ്വപ്നയും സരിതും ആവശ്യപ്പെട്ടു, സരിത്തിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി.സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു.ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നെന്ന് ഇഡി അറിയിച്ചു.
ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കര്‍ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി മറുപടി നല്കി.സ്വപ്നയുടെ ജാമ്യം കോടതി നീട്ടി നല്കി,
ഉപാധികളോടെയാണ് നടപടി.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, പുതിയ താമസ സ്ഥലത്തിന്റെ വിലാസവും ഫോണ്‍ നമ്ബറും മെയില്‍ ഐഡിയും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.