KeralaNews

സഞ്ജുവിന് എന്തുകൊണ്ടയിത്തം? ചോദ്യമുയർത്തി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:മലയാളി താരം സഞ്ജു സാംസണെ(Sanju Samson) ഇന്ത്യന്‍ ടീമിലേക്ക്(Team India) പരിഗണിക്കാതിരുന്നതിനെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സഞ്ജു സാംസണ്‍ ഇന്ത്യന്‍ സെലക്ടര്‍മാരില്‍ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന നല്‍കണമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തെങ്കിലും സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുളള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ ക്വാര്‍ട്ടറിലെത്തിക്കുന്നതിലും സ‍ഞ്ജു നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. കേരളം ക്വാര്‍ട്ടറില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്നാടിനെ നേരിടും.

മന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.
ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?
#SanjuSamson
#IPL
#VSivankutty
#BCCI
Sanju Samson

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button