NationalNewsRECENT POSTS
ഝാന്‍സി റാണിയായി കുഞ്ഞ് സിവ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണിയു മകള്‍ സിവ. സിവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്നും താത്കാലിക അവധിയെടുത്ത ധോണി ലഡാക്കിലാണുള്ളത്. ഈ സമയം മകള്‍ ഝാന്‍സി റാണിയായിരിക്കുകയാണ്. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ഝാന്‍സി റാണിയായി സിവ വേഷമിട്ടിരിക്കുന്നത്. ഗാന്ധിജിയായും നെഹ്റുവായും വേഷമിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം സിവയും വേദിയില്‍ ചുവടുവെക്കുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News