25.5 C
Kottayam
Friday, September 27, 2024

കീവ് കത്തിയെരിയുന്നു, നവീൻ്റെ മരണത്തിൽ ഞെട്ടി യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ, അനുശോചനമറിയിച്ച് മോദി

Must read

ഖാർകീവ്: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക.  ബങ്കറുകളിൽ കാത്തിരിക്കാൻ ഇനിയും തയാറാണെന്ന് പറയുന്ന വിദ്യാർത്ഥികൾ തങ്ങളെ രക്ഷിക്കാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നെങ്കിലും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.

കര്‍ണാടക സ്വദേശിയായ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി  നവീൻ എസ് ജ്ഞാനഗൗഡറാണ് ഇന്ന് യുക്രൈനിലെ രണ്ടാമത്തെ വലിയ ന​ഗരമായ ഖാ‍ർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.  അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ടുസമീപത്തുള്ള ഗവർണർ ഹൌസ് ലക്ഷ്യമിട്ടായിരുന്നു ഷെല്ലാക്രമണം. 

യുദ്ധഭൂമിയിൽ സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും രാവിലെ വീട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോൾ നവീൻ പറഞ്ഞിരുന്നു. മകന്‍റെ തിരിച്ചുവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് മരണവാ‍ർത്ത സ്ഥിരീകരിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയത്തിൽ നിന്നും ദുഖവ‍ാ‍ർത്തയെത്തുന്നത്.  കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീൻ.

കൊല്ലപ്പെട്ടത് നവീന‍്‍‍ തന്നെയാണെന്ന് സുഹൃത്തുക്കളും ഏജന്‍റും തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് നവീന്‍റെ മൃതദേഹം  നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഖ‍ാർഖീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഷെല്ലാക്രമണം രൂക്ഷമായതോടെ ഖാര്‍ഗീവിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്ന് യാത്രതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീൻ്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. നവീൻ്റെ പിതാവുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു,. 

യുദ്ധഭൂമിയിൽ നിന്നും രക്ഷ തേടിയുള്ള കാത്തിരിപ്പിനിടെ കൂട്ടത്തിലൊരാളെ മരണം കൊണ്ടുപോയതിൻ്റെ ആഘാതം മറ്റു വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലപ്പുറമായി. ബങ്കറുകളിൽ ഇനിയും രക്ഷ തേടി കാത്തിരിക്കുന്നവരുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നതായി ഇന്നത്തെ ദിവസം.

സ്വരാജ്യത്തിനായി റഷ്യക്കാരെ നേരിടാൻ സാധാരണ യുക്രൈൻ പൗരൻമാർ തന്നെ രം​ഗത്തുണ്ട്. ഇവ‍ർക്ക് ആയുധങ്ങളും പരിശീലനവും യുക്രൈൻ സ‍ർക്കാർ നൽകുന്നുമുണ്ട്. ആരിലും നിന്നും ആക്രമണം ഉണ്ടാവാം എന്ന നിലവന്നതോടെ മുന്നിലെത്തുന്ന ആരേയും ആക്രമിക്കുന്ന നിലയിലേക്ക് യുക്രൈനിലെത്തിയ റഷ്യൻ സൈനികരും മാറി. ബങ്കറുകളിൽ നിന്നും പുറത്തിറങ്ങുന്നവ‍ർ റഷ്യൻ സൈനികരാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയെന്നാണ് വിലയിരുത്തൽ. യുക്രൈൻ തലസ്ഥാനമായ കീവ്, പ്രതിരോധ കേന്ദ്രമായ ഖർകീവ്, സുമി അടക്കം നഗരങ്ങൾ റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടതോടെ ഏതുവിധേനയും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ശ്രമിക്കരുതെന്നാണ് ഇപ്പോഴും ബങ്കറുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്. 

വിദ്യാർത്ഥികളുടെ വാക്കുകളെ ശരിവെക്കുന്നതാണ് പുറത്തെ ദൃശ്യങ്ങൾ.  നഗരങ്ങളിലേക്ക് മുന്നേറുന്ന റഷ്യൻ സൈന്യം തങ്ങളെ തടയാൻ ശ്രമിക്കരുതെന്ന്  ജനക്കൂട്ടത്തിന്  മുന്നറിയിപ്പ് നൽകുന്നത് വെടിവച്ചാണ്. തങ്ങൾക്ക് നേരെ പ്രതിഷേധിക്കുന്ന യുക്രൈൻക്കാരെ ​ഗ്രനേഡ് ഉപയോ​ഗിച്ചാണ് അവ നേരിടുന്നത്. റഷ്യൻ/യുക്രൈൻ സൈനികരുടെ ഫോട്ടോ എടുക്കാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് ഇന്ന് വിവിധ നഗരങ്ങളിലെ മേയർമാർ മുന്നറിയിപ്പ് നൽകി.  കൂടുതൽ പ്രതിരോധത്തിന് തയാറെടുക്കുകയാണെന്നും വിശദീകരണമുണ്ട്.

അതേസമയം  യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവ് കഴിഞ്ഞ രണ്ടു ദിവസമായി റഷ്യൻ വ്യോമാക്രമണത്തിൽ കത്തിയെരിയുകയാണ്. ജനവാസ മേഖലകളിൽ അടക്കം റഷ്യ ക്രൂരമായ ആക്രമണം നടത്തുകയാണെന്നും യുദ്ധകുറ്റകൃത്യമാണ്
ഖാർകീവിൽ നടക്കുന്നതെന്നും യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.

ഖാർകീവ് നഗര ഹൃദയത്തിലെ ഫ്രീഡം സ്‌ക്വയർ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തരിപ്പണമാക്കി. ഭരണസിരാ കേന്ദ്രമായ സർക്കാർ മന്ദിരവും തകർത്തു.  യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് യുക്രൈന്റെ പ്രതിരോധ ഫാക്ടറി പ്രവർത്തിക്കുന്ന
സ്ഥലംകൂടിയാണ്. ഈ ഫാക്ടറിയിൽ ഇന്നലെ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിലും വ്യാപക ആക്രമണം ഉണ്ടായി . അപകടസ്ഥലത്ത് നിന്നും മൂന്നു കുട്ടികൾ അടക്കം ഒൻപതു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.  ഖാർകീവിൽ റഷ്യ നടത്തുന്നത് യുദ്ധ കുറ്റകൃത്യമാണ് എന്ന് യുക്രൈൻ പ്രസിഡന്റ് ആരോപിക്കുന്നു. വീഡിയോ സന്ദേശത്തിലൂടെ യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു സെലിൻസ്കി.

ഇന്നലെത്തന്നെ റഷ്യൻ യുദ്ധടാങ്കുകൾ ഖാർകീവിൽ പ്രവേശിച്ചെങ്കിലും നഗരത്തിന്റെ പൂർണ്ണ നിയന്ത്രണം ഇനിയും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏറെ സാമ്പത്തിക പ്രാധാന്യമുള്ള ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നത് യുക്രൈന് മേലുള്ള സമ്മർദ തന്ത്രമെന്നാണ് പ്രതിരോധ വിദഗ്ദ്‌ജരുടെ വിലയിരുത്തൽ. പതിനാലു ലക്ഷം പേരുള്ള ഖാർകീവിൽ ജനം ആറുദിവസമായി റെയിൽവേ സ്റ്റേഷനുകളിലും ബങ്കറുകളിലും  
കഴിയുകയാണ്. ഭക്ഷണവും വെള്ളവും തീരുകയും ഇന്ധന സംഭരണ കേന്ദ്രങ്ങൾ റഷ്യ തകർക്കുകയും ചെയ്തതോടെ വൻ ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഖാർകീവ്. അതിനിടെയാണ് ബങ്കറിൽ അഭയം പ്രാപിച്ച മലയാളികളളോടൊപ്പമുള്ള ഒരാളുടെ കൊലപാതകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week