24.1 C
Kottayam
Friday, September 13, 2024

പാര്‍വതി കഴിവുള്ള നടി; സിനിമ കിട്ടിയാലേ അഭിനയിക്കാനാകൂ; ആര്‍ക്കും അങ്ങനെ അവസരങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് സിദ്ധിഖ്

Must read

തിരുവനന്തപുരം: വിജയകരമായ സിനിമകള്‍ക്ക് ശേഷവും മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് നടി പാര്‍വതി ആരോപിച്ചു. അതിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിന്റെ മറുപടി സിനിമയില്‍ ആര്‍ക്കും അങ്ങനെ അവസരങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ല എന്നാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്.

ആര്‍ക്കും ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സക്‌സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു.

‘ആര്‍ക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിര്‍ദേശിക്കാന്‍ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. പവര്‍ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.

പാര്‍വതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെയിറങ്ങിയ സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഞാനും അഭിനയിക്കുന്നയാളാണ്. അങ്ങനെയെങ്കില്‍ എന്നെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് എനിക്കും പറയാല്ലോ. സിനിമ കിട്ടിയാലേ അഭിനയിക്കാന്‍ പറ്റൂ. അത് നേടിയെടുക്കാന്‍ സാധിക്കില്ല.” സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, ഉരുൾപൊട്ടലിന് പിന്നാലെ ഇടിത്തീ പോലെ അപകടം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന്...

പീഡനക്കേസ്: ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡനക്കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.'ബ്രോ ഡാഡി' ഹൈദരാബാദിൽ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം...

Popular this week