Home-bannerKeralaNewsRECENT POSTS
എറണാകുളം ടൗണിനും ജംഗ്ഷനും ഇടയില്‍ സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകിയോടുന്നു
കൊച്ചി: എണാകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയില്‍ സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിന് തീ പടര്‍ന്നപ്പോള്‍ സിഗ്നല്‍ കേബിളുകള്‍ ഉരുകിയതാണ് സിഗ്നല്‍ തകരാറിന് കാരണമായത്.
നിലവില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ നേരിട്ട് സിഗ്നല്‍ നല്‍കിയാണ് ഇത് വഴി ട്രെയിന്‍ കടന്ന് പോകുന്നത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍ – എറണാകുളം എന്നീ ട്രെയിനുകളാണ് നിലവില്‍ മൂന്ന് മണിക്കൂറോളം വൈകിയോടുന്നത്.
എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകളെ തകരാര്‍ ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം. തകരാര്‍ ഉടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും റെയില്‍ അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News