KeralaNews

ഒമിക്രോണില്‍ അനാവശ്യ ഭീതി പരത്തി; കോഴിക്കോട് ഡി.എം.ഓയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ആരോഗ്യ മന്ത്രിയാണ് ഡിഎംഓയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിനാണ് നോട്ടീസ്.

ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്ക് അയച്ചതായി ഡിഎംഒ പറഞ്ഞിരുന്നു. പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

നേരത്തെ യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായാണ് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കിയിരുന്നു.21ന് യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇയാള്‍ക്ക് നാലു ജില്ലകളില്‍ സമ്പര്‍ക്കമുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു.ബീച്ച് ആശുപത്രിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്രവം ജനിതക ശ്രേണീകരണ പരിശോധനയ്ക്കായി അയച്ചതായും ഡിഎംഒ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button