Home-bannerNationalNewsRECENT POSTS
തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം; ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തിയ സംഘത്തെ തിരിച്ചറിയാനായിട്ടില്ല. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഡല്‍ഹി തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വെടിവെപ്പുണ്ടായിട്ടുള്ളത്. ഫെബ്രുവരി എട്ടിനാണ് ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലും ഷാഹീന്‍ ബാഗിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ബജ്റാംഗ്ദള്‍ പ്രവര്‍ത്തകനായിരുന്നു ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News