KeralaNews

മൂവരും ചേര്‍ന്ന് ലൈംഗിക ബന്ധം! പ്രബീഷും രജനിയും ചേര്‍ന്ന് അനിതയെ കഴുത്തു ഞെരിച്ച് ആറ്റില്‍ തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ: ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് ആറ്റില്‍ തള്ളിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൈനകരി പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

പുന്നപ്ര തെക്ക് തോട്ടുങ്കല്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ മുതുകാട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷ് സദാനന്ദന്‍ (36), പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരില്‍ രജനി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- കായംകുളത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോള്‍ ഭര്‍ത്താവും രണ്ട് മക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ട് വര്‍ഷത്തോളം കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗര്‍ഭിണിയായി.

അതേസമയം തന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലര്‍ത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേര്‍ന്ന് അനിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി.

ആലത്തൂരിലുള്ള കാര്‍ഷിക ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു.

അതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തു ഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ആറ്റില്‍ത്തള്ളുകയായിരുന്നു. ബോധരഹിതയായ അനിത വെള്ളം ഉള്ളില്‍ച്ചെന്നാണു മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പള്ളാത്തുരുത്തി അരയന്‍തോടുപാലത്തിനു സമീപം ആറ്റില്‍ മൃതദേഹം പൊങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button