KeralaNews

ചുവടുകളുമായി ശോഭനയും കൂട്ടരും; പൊന്നിയിൻ സെൽവനു സ്പെഷൽ സമ്മാനം

ചെന്നൈ:മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് ആശംസകളറിയിച്ച് സ്പെഷൽ ഡാൻസ് വിഡിയോയുമായി നടിയും നർത്തകിയുമായ ശോഭന. തന്റെ നൃത്ത വിദ്യാർഥികളുടെ കൂടെ ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണ് നടി പങ്കുവച്ചത്.

പൊന്നിയിന്‍ സെല്‍വനിലെ ‘ചോള ചോള’ എന്ന പാട്ടിനൊപ്പമാണ് ശോഭനയും കൂട്ടരും നൃത്തം ചെയ്യുന്നത്. വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നർത്തകരുടെ ഗംഭീര പ്രകടനത്തെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

https://www.instagram.com/reel/CjKu6IejIeZ/?igshid=YmMyMTA2M2Y=
നിറഞ്ഞ പ്രേക്ഷകസ്വീകാര്യതയോടെ ‘പൊന്നിയിൻ സെൽവൻ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button