Home-bannerNationalNewsRECENT POSTSTrending
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് തവണ തലസ്ഥാനത്തിന്റെ ഭരണ സാരഥ്യത്തിലിരുന്ന അവര്‍ 15 വര്‍ഷക്കാലമാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 1998 മുതല്‍ 2013വരെയാണ് അവര്‍ ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. മുന്‍ കേരള ഗവര്‍ണര്‍ കൂടിയായിരുന്ന അവര്‍ നിലവില്‍ ഡല്‍ഹി പി.സി.സി അധ്യക്ഷയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News