ഇതാണോ ഷെയ്ന്‍ നിഗത്തിന്റെ ‘വണ്‍ ലൗ’? ചേദ്യവുമായി ആരാധകര്‍
ബാല താരമായെത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ നായക വേഷത്തിലേക്ക് എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ യുവ താരമാണ് ഷെയ്ന്‍ നിഗം. നടന്‍ അബിയുടെ മകനാണെങ്കിലും ഒരിക്കലും അദ്ദേഹത്തിന്റെ പേരിലായിരുന്നില്ല ഷെയ്‌ന്റെ സിനിമ അരങ്ങേറ്റം. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയ്ന്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
വണ്‍ ലവ് എന്ന അടിക്കുറിപ്പോടെ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ചിത്രമാണ് ഷെയ്ന്‍ പങ്കുവച്ചിരിക്കുന്നത്. ഷെയ്‌നിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ടാഗ് ലൈനും വണ്‍ ലവ് എന്നാണ്. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ആരാണ് ഈ പെണ്‍കുട്ടി എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഷെയ്‌നിന്റെ സഹോദരിയാണോ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്. മറ്റ് ആരാധകര്‍ ചോദിക്കുന്നത് ഷെയ്ന്‍ പറയുന്ന വണ്‍ ലവ് ഇതാണോയെന്നാണ്. എന്തായാലും ചിത്രത്തിലുള്ളത് ആരാണെന്ന് ഷെയ്ന്‍ വെളിപ്പെടുത്തിയിട്ടില്ല. ‘വലിയ പെരുന്നാള്‍’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്‌നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.