തൃശൂർ: കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐയുടെ അനിരുദ്ധൻ 11 വോട്ടിനു ജയിച്ചു. കെഎസ്‌യുവിന്റെ ചെയർമാന്‍ സ്ഥാനാർത്ഥി ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ ജയിച്ചത്.
ചെയർപേഴ്സ്ൺ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാർത്ഥി വിജയിച്ചതോടെ എസ്എഫ്ഐ കൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ റീകൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെടുകയായിരുന്നു. എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ക്യാമ്പസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്‌യു വിജയിച്ചത്.
ക്യാമ്പസിലെ സംഘർഷ സാധ്യത മുൻനിർത്തി എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്‌യു ആരോപിച്ചു.