InternationalNews

കാറില്‍ ലൈംഗിക ബന്ധത്തിനിടെ അബദ്ധത്തിൽ പിടിച്ചത് ഹാൻഡ് ബ്രേക്കിൽ,പിന്നീട് സംഭവിച്ചത്

ലണ്ടൻ:നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം. ബ്രിട്ടനിലെ ഡെർബിഷെയറിലാണ് സംഭവം എന്ന് സൗത്ത് വെസ്റ്റ് ന്യൂസ് സർവീസിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെർബിഷെയറിലെ ആളൊഴിഞ്ഞ റോഡില്‍ കഴിഞ്ഞയാഴ്‍ച വൈകുന്നേരമാണ് അപകടം. കുന്നിന്‍ ചെരിവിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്‍ത ടൊയോട്ട യാരിസ് കാറിലാണ് കമിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

എന്നാൽ ലൈംഗിക ബന്ധത്തിനിടയില്‍ അവരില്‍ ഒരാള്‍ അബദ്ധത്തില്‍ ഹാൻഡ് ബ്രേക്ക് തട്ടുകയായിരുന്നു. ഇതോടെ കുന്നിന്‍ മുകളില്‍ നിന്ന് കാര്‍ താഴോട്ട് ഉരുണ്ടു പോകുകയായിരുന്നു. കുറച്ചു ദൂരം ഇങ്ങന മുന്നോട്ടോടിയ ശേഷം വാഹനം മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിൽ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മറിഞ്ഞു കിടക്കുന്ന കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം ഫോം കാണാൻ ആഗ്രഹിക്കുന്നു എന്നും മറ്റുമാണ് കമന്‍റുകള്‍ എന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടനില്‍ അടുത്തകാലത്തായി വാഹനങ്ങളിലുള്ള ലൈംഗിക ബന്ധം വ്യപകമാണ്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയില്‍ ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേർഡ്‌സും പിസി റിച്ചാർഡ് പാറ്റണുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button