ചാവക്കാട്: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിനു സമീപം താമസിക്കുന്ന കുന്നത്ത് വീട്ടിൽ ശ്രീജിത്ത്(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തിവരുകയായിരുന്നു ശ്രീജിത്ത്.
ട്യൂഷൻ സെന്ററിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ വി വിജിത്ത്, ശ്രീരാജ് സി പി ഒമാരായ ജയദേവ്, അനസ്, പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News