കോട്ടയം: ബസ്സിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ വീട്ടിൽ ( ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാടകയ്ക്ക് താമസം ) ബൈജു എബ്രഹാം (34) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി( പോക്സോ )ശിക്ഷ വിധിച്ചത്. ജഡ്ജി ശ്രീമതി റോഷൻ തോമസാണ് വിധി പ്രസ്താവിച്ചത്.
ഇയാൾ 2023 ഒക്ടോബർ അഞ്ചാം തീയതി ബസ്സിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ എസ്.ഐ ബിനു വിഎല്ലിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News