NationalNewsRECENT POSTS

ആയിരക്കണക്കിന് സെക്‌സ് ടോയ്‌സുമായെത്തിയ വാഹനം പിടിയില്‍

ന്യൂഡല്‍ഹി: ആയിരക്കണക്കിന് ചൈനീസ് നിര്‍മിത സെക്‌സ് ടോയ്‌സുമായെത്തിയ വാഹനം ഭൂട്ടാന്‍ പോലീസ് പിടികൂടി. ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ തരത്തിലുള്ള ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയ്‌സാണ് പിടികൂടിയത്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

ചൈനയില്‍ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് നിറയ്ക്കുന്നതിനിടയിലാണ് റോയല്‍ ഭൂട്ടാന്‍ പൊലീസ് ഇവരെ പിടികൂടിയത്.
ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്‌സ് ടോയ്‌സ് കടത്തല്‍. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയല്‍ ഭൂട്ടാന്‍ പോലീസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button