
തൃശ്ശൂര്‍: വെങ്കിടങ്ങില്‍ മതില്‍ ഇടിഞ്ഞു വീണ് ഏഴുവയസ്സുകാരി മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മാമ്പുറം തൊട്ടിപറമ്പില്‍ വീട്ടില്‍ മഹേഷ് കാര്‍ത്തികേയന്റെ മകള്‍ ദേവിഭദ്രയാണ് മരിച്ചത്.
ഞായറാഴ്ച 11.30 ഓടെയായിരുന്നു സംഭവം. മഹേഷിന്റെ തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിനിടെ സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ അതിര്‍ത്തി തിരിച്ച മതിലിലെ കട്ടകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേച്ചേരിപ്പടി ശങ്കരനാരായണ എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മ: ലക്ഷ്മി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News