EntertainmentKeralaNews

‘എന്നെ കുറിച്ചുള്ള അശ്ലീല മാസിക മുന്നിൽ വച്ച് വിറ്റു’; ദുരനുഭവം വെളിപ്പെടുത്തി ബീനാ ആന്റണി

മലയാളം ടെലിവിഷന്‍ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി ടെലിവിഷന്‍ സീരയലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബീന ആന്റണി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടനായ മനോജ് നായരാണ് താരത്തിന്റെ ഭർത്താവ് അടുത്തിടെ ചില അസുഖകള്‍ താരകുടുംബത്തിന് നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് ബീന ആന്റണി.

ഇതിനിടയിലാണ് ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ബീന ആന്റണി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് അവതാരകനായ ശ്രീകണ്ഠന്‍ നായരുമായി സംസാരിക്കുകയായിരുന്നു താരം.

‘എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല’ എന്നാണ് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു അനുഭവം പറഞ്ഞുകൊണ്ട് താരം വ്യക്തമാക്കുന്നത്. ട്രെയിനിൽ തന്റെയും അമ്മയുടേയും മുന്നിൽ വച്ച് തന്നെ കുറിച്ചെഴുതിയ അശ്ലീല മാസിക വിറ്റഴിച്ചതിനെക്കുറിച്ചും തങ്ങളുടെ വിവാഹം നടക്കാതിരിക്കാന്‍ ചിലർ ശ്രമിച്ചതിനെക്കുറിച്ചും താരം തുറന്ന് പറയുന്നു.

ബീന ആന്റണിയെ കല്യാണം കഴിക്കരുതെന്നും പറഞ്ഞുകൊണ്ടുള്ള ഊമക്കത്ത് മനുവിന്റെ വീടിന് മുന്നിലെ ലെറ്റർ ബോക്സില്‍ കൊണ്ടിട്ടിട്ടുണ്ട്. ബീന ആന്റണി ഇങ്ങനെയാണ്, അങ്ങനെയാണ് അവരെ കല്യാണം കഴിക്കരുത് എന്നൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്. അതുപോലെ മനോജിനെ കെട്ടരുത്, അവന്‍ വൃത്തിക്കെട്ടവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കത്ത് എനിക്കും വന്നിരുന്നുവെന്നും ബീന ആന്റണി പറയുന്നു.

ഒരു ദിവസം ട്രെയിനിലെ എസി കമ്പാർട്ട്മെന്റില്‍ കയറിയിരിക്കുമ്പോഴാണ് ഒരാള്‍ വന്ന് എന്നെക്കുറിച്ച് അശ്ലീലമായി അച്ചടിച്ചിട്ടുള്ള മാഗസിന്‍ ഒരാള് വന്ന് എല്ലാവരേയും കാണിച്ച് വില്‍ക്കുന്നത്. എന്റെ നേരെ മുന്നിലാണ് ഇത് നടക്കുന്നത്. എന്നാല്‍ ഒരക്ഷരം മിണ്ടാന്‍ ഞാന്‍ നിന്നില്ല. എന്റെ കൂടെ അമ്മച്ചിയും ഉണ്ടായിരുന്നു. എന്നെക്കണ്ടുകൊണ്ട് തന്നെയാണ് അയാള്‍ അത് വിറ്റത്.

ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളിൽ വയ്ക്കുന്ന മാസികയാണോ അത് എന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. അന്തസുള്ള വ്യക്തി അത് വാങ്ങുമോ ? ഇല്ല. തെരുവിൽ പട്ടി കുരയ്ക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം ? മാനസികമായി ഒരുപാട് തളർത്താന്‍ സാധിക്കും. കോളേജില്‍ പോവുന്ന എന്റെ സഹോദരിയെ ഇതൊക്കെ പറഞ്ഞ് വിഷമിപ്പിച്ചിട്ടുണ്ട് ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു.

ഒരിടത്തും എന്നെ തളർത്താന്‍ പറ്റിയിട്ടില്ല. ബീന ആന്റണിയെന്ന പേര് വെച്ച് തന്നെ എന്നെ ഒരുപാട് ക്രൂഷിച്ചിട്ടുണ്ട്. ജീവിത്തതില്‍ ഏറ്റവും കൂടുതല്‍ പാരയായത് ഈ പേരാണ്. ഇന്‍ഡ്സ്ട്രിയില്‍ വേറെ ആർക്കോ ഈ പേര് ഉണ്ടെന്നാണ് പറയുന്നത്. അന്ന് ഫെയിം ബീന ആന്റണി എന്ന് ചോദിച്ചാല്‍ ഞാനാണ്. സീരിയലുകളില്‍ കത്തി നില്‍ക്കുന്ന സമയമാണെന്നും താരം വ്യക്തമാക്കുന്നു.

ബീന ആന്റണി എന്ന പേരുള്ള മറ്റേ നടി ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തിൽ ബീനാ ആന്റണിയും വേഷമിട്ടിരുന്നു. ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് താനാണെന്നും, താൻ തന്നെയാണ് മറ്റെന്തോ കേസിൽ പെട്ടതെന്നും ആളുകള്‍ തെറ്റിദ്ധരിച്ചു. കുറേ കണ്‍ഫ്യൂഷനുണ്ടാക്കി കുഴപ്പിക്കുകയായിരുന്നു.

എത്രയോ വർഷങ്ങളായി സീരിയിലില്‍ അഭിനയിക്കുന്ന താരമാണ് ഞാന്‍. അതുകൊണ്ട് ബീന ആന്റണിയെന്ന പേര് പറഞ്ഞാല്‍ എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ബീന ആന്റണിയെന്ന് പറഞ്ഞാല്‍ എല്ലാവരും ഞാനാണെന്ന് സ്ഥാപിച്ചു. ഏതായാലും ഇപ്പം സമാധാനമുണ്ട്. കല്യാണം കഴിഞ്ഞതോടെ ഇത്തരം പ്രചരണങ്ങള്‍ക്കൊക്കെ അവസാനം വന്നിട്ടുണ്ടെന്നും ബീന ആന്റണി വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button