KeralaNewsRECENT POSTS
അടൂര്‍ ഓഖിയേക്കാള്‍ വലിയ ദുരന്തം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബി.ജെ.പി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഓഖി ദുരന്തത്തില്‍ നൂറു കണക്കിന് പേര് മരിച്ചപ്പോള്‍ പോലും പോകാത്ത മുഖ്യന് അതിലും വലിയ ദുരന്തമാണ് അടൂര്‍ എന്നു ഇപ്പോള്‍ മനസിലായിയെന്നാണ് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അസഹിഷ്ണുതയുടെ ശക്തികളുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. നാല്പത്തിയൊമ്പതാമത് ചലച്ചിത്ര അവാര്‍ഡ് ദാന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News