KeralaNews

മുതിര്‍ന്ന സിപിഐ നേതാക്കള്‍ സിപിഐഎം സെമിനാറിന് എത്തില്ല; പങ്കെടുക്കുക പാര്‍ട്ടി എംഎല്‍എ

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. ദേശീയ കൗണ്‍സില്‍ ചേരുന്നതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാര്‍ക്കും സെമിനാറിന് എത്താനാവില്ല എന്ന വിശദീകരണമാണ് സിപിഐ നേതൃത്വം നല്‍കുന്നത്.

സെമിനാര്‍ നടക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സിപിഐ എംഎല്‍എയായ ഇ കെ വിജയനാണ് സെമിനാറില്‍ പാര്‍ട്ടിയെ പ്രതിനീധികരിക്കുക. ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാര്‍ സിപിഐഎമ്മിന്റെ പാര്‍ട്ടി പരിപാടിയാക്കി ചുരുക്കിയതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

സിപിഐയുടെ ജില്ലാ നേതാക്കള്‍ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവില്‍ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിര്‍പ്പില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് പരിപാടിയുമായി സഹകരിക്കാമെന്നുമാണ് സിപിഐയുടെ നിലാപാട്.

ജൂലൈ 14 മുതല്‍ 16 വരെ മൂന്ന് ദിവസമാണ് സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നത്. ഡല്‍ഹിയിലാണ് യോഗം നടക്കുക. കോഴിക്കോട് വച്ച് ജൂലൈ 15നാണ് സിപിഐഎം സെമിനാര്‍. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ കാനം രാജേന്ദ്രന്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ കോഴിക്കോട് നടക്കുന്ന സിപിഐഎം സെമിനാറിലും കാനം പങ്കെടുക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button