ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. മണിപ്പൂര്‍ പൊലീസാണ് ആനി രാജ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന പരാമര്‍ശത്തിലാണ് കേസ്.
ആനി രാജയ്ക്ക് പുറമേ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആനി രാജ പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെടുത്തതിലൂടെ നടക്കുന്നത്. കേസില്‍ അത്ഭുതമില്ലെന്നും ആനി രാജ പറഞ്ഞു.
എസ് ലിബന്‍ സിങ് എന്നയാളാണ് ഇംപാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.