ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പോലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടായാല്‍ കൃത്യമായ രീതിയില്‍ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.
മുന്‍പ് ട്രാക്ടര്‍ റാലി സംബന്ധിച്ച് അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. കര്‍ഷകര്‍ പലസ്ഥലങ്ങളിലും മാര്‍ച്ച് നടത്തിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അത് നടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഒരു തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ട്രാക്ടര്‍ റാലി സംബന്ധിച്ച് റൂട്ട് മീപ്പിന് ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാവും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിന്മേലുള്ള ചര്‍ച്ച പൊലീസും സുരക്ഷ ഏജന്‍സികളും തമ്മില്‍ നടത്തുന്നത്.