Manjari Wedding :രണ്ടാം വിവാഹം ഇന്ന്; മെഹന്ദി വീഡിയോ പങ്കുവച്ച് മഞ്ജരി
തിരുവനന്തപുരം:മലയാളികളുടെ പ്രിയ ഗായിക മഞ്ജരിയുടെ (Manjari) വിവാഹമാണ് ഇന്ന്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. വിവാഹവാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.
അതേസമയം തിരുവനന്തപുരത്തു വച്ചാണ് ഇരുവരുടെയും വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് അറിയിച്ചിട്ടുണഅട്. മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.
സമയം മഞ്ജരിയുടെ വിവാഹത്തോട് അനുബന്ധിച്ച് ആദ്യ വിവാഹത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ വിവാഹം കഴിച്ച ഗായിക ആ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചിരുന്നു. പിന്നിടൊരിക്കല്‍ വേര്‍പിരിയലിന്റെ കാരണമെന്താണെന്നും മഞ്ജരി വെളിപ്പെടുത്തി. വിവാഹ വാർത്ത പ്രചരിച്ചതോടെ അന്ന് ഗായിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും പുറംലോകവുമായി ചര്‍ച്ച ചെയ്യാത്ത ആളാണ് മഞ്ജരി. അതുകൊണ്ട് തന്നെ ഗായികയുടേത് രണ്ടാം വിവാഹമാണിതെന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. വിവേക് എന്നൊരാളെയാണ് ഗായിക ആദ്യം വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. മുന്‍പൊരിക്കല്‍ കപ്പ ടിവി യുടെ ഹാപ്പിനെസ്സ് പ്രോജക്ടില്‍ സംസാരിക്കവേ ആദ്യ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മഞ്ജരി സംസാരിച്ചു.
‘വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധമുണ്ടായിരുന്നു. അത് വേര്‍പെടുത്തി. ആ ബന്ധവുമായി ഒത്തു പോകാന്‍ സാധിച്ചില്ല, അത് കൊണ്ട് വിവാഹമോചിതയായി. കുറെ നാളായി. അതിന് ശേഷമാണ് ഞാന്‍ സ്വയം വിലയിരുത്തി തുടങ്ങിയത്. പ്രത്യേകിച്ച് മുംബൈയില്‍ താമസിക്കുന്നതിനാല്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്’.
എന്റെ മുന്‍ഗണനകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എനിക്കിപ്പോള്‍ മാറ്റം വന്നു. മുംബൈയിലെ ജീവിതം തന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിലെ വിവാഹമോചനവും എന്നാണ് മഞ്ജരി അന്ന് പറഞ്ഞത്. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു. അല്ലാതെ അതൊരു ഇരുളഞ്ഞ അധ്യായമല്ല. ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമാണെന്നും ഗായിക വെളിപ്പെടുത്തി.
എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഗായികയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. മുന്‍കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാനും ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാവാനുമാണ് ആരാധകര്‍ മഞ്ജരിയെ ആശംസിക്കുന്നത്.