തിരുവനന്തപുരം:കേരള, ലക്ഷദ്വീപ് തീരങ്ങൾ: കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറും – ഒഡിഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് – യെല്ലോ അലേർട്ട്
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദം (Depression) ആയി മാറിയിരിക്കുന്നു. 16 മെയ് 2020 ന് രാവിലെ 8.30 ന് 10.7°N അക്ഷാംശത്തിലും 86.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 1060 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിശയിൽ (South Digha) നിന്ന് 1310 കി.മീയും ദൂരെയാണിത്. അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 89 കി.മീ മുതൽ 117 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
16 -05 -2020: തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
17-05 -2020 :മധ്യ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 90 മുതൽ 100 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.
18-05-2020 ::മധ്യ ബംഗാൾ ഉൾക്കടലിൽ, മണിക്കൂറിൽ 120 മുതൽ 130 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.
19 -05 -2020:മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 155 മുതൽ 165 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.
20 -05 -2020 : വടക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 160 മുതൽ 170 കി മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 190 കി മി വേഗതയിലും അതി ശക്തമായ കാറ്റിന്ന് സാധ്യതയുണ്ട്.
സമുദ്ര സ്ഥിതി : സമുദ്ര സ്ഥിതി പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ അകാൻ സാധ്യതയുണ്ട്
മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുന്നറിയിപ്പുള്ള സമുദ്ര മേഖലകൾ മനസ്സിലാക്കാൻ ഇതിനോടൊപ്പം നൽകയിട്ടുള്ള ഭൂപടം കാണുക.